32.7 C
Kunnamkulam
Monday, October 12, 2026
Home Bureaus Chavakkad മുസാബഖ കലാമേളയിൽ കിരീടം ചൂടി അകലാട് സിദ്ധീഖുൽ ഇസ്ലാം മദ്രസ; ആവേശത്തോടെ വിജയാഹ്ലാദ പ്രകടനം!

മുസാബഖ കലാമേളയിൽ കിരീടം ചൂടി അകലാട് സിദ്ധീഖുൽ ഇസ്ലാം മദ്രസ; ആവേശത്തോടെ വിജയാഹ്ലാദ പ്രകടനം!

3

‘മുസാബഖ’ എടക്കഴിയൂര്‍ റേഞ്ച് കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായ അകലാട് സിദ്ധ്ഖുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയാഹ്ലാദ പ്രകടനം നടത്തി. എടക്കഴിയൂര്‍ റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച ഇസ്ലാമിക കലാസാഹിത്യ മത്സരത്തിലാണ് 197 പോയിന്റുമായി വിദ്യാര്‍ത്ഥി വിഭാഗം ഒന്നാം സ്ഥാനവും മുഅല്ലിം വിഭാഗത്തില്‍ 47 പോയിന്റ് നേടി രണ്ടാം സ്ഥാനവുമായി ഓവറോള്‍ പട്ടം കരസ്ഥമാക്കിയത്. വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍, പങ്കെടുത്ത 47 ഇനങ്ങളില്‍ 30 എണ്ണത്തിലും ട്രോഫികള്‍ കരസ്ഥമാക്കി. ഇതില്‍ 14 ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടി മേഖലാതല മത്സരങ്ങള്‍ക്ക് യോഗ്യത നേടുകയും ചെയ്തു. മുഅല്ലിം വിഭാഗത്തില്‍ മൂന്ന് ഒന്നാംസ്ഥാനങ്ങളും ഒന്നു വീതം രണ്ട്, മൂന്ന് സ്ഥാനങ്ങളും എന്ന നേട്ടമാണ് മദ്രസ കൈവരിച്ചത്. അഭിമാന നേട്ടം കൈവരിച്ചതിന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് വിജയാഹ്ലാദ പ്രകടനം നടത്തി.

ADVERTISEMENT
error: Content is protected !!