32.8 C
Kunnamkulam
Monday, October 12, 2026
Home Bureaus Kechery മഴുവഞ്ചേരി മഹാദേവ ക്ഷേത്രവും ഭാരതീയ വിദ്യ വിഹാറും സംയുക്തമായി നവരാത്രി അക്ഷരോത്സവം സംഘടിപ്പിച്ചു

മഴുവഞ്ചേരി മഹാദേവ ക്ഷേത്രവും ഭാരതീയ വിദ്യ വിഹാറും സംയുക്തമായി നവരാത്രി അക്ഷരോത്സവം സംഘടിപ്പിച്ചു

6

 

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മഴുവഞ്ചേരി മഹാദേവ ക്ഷേത്രവും ഭാരതീയ വിദ്യ വിഹാറും സംയുക്തമായി നവരാത്രി അക്ഷരോത്സവം സംഘടിപ്പിച്ചു. പിന്നണി ഗായകന്‍ സന്നിധാനന്ദന്‍ അക്ഷരോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാലയ സമിതി പ്രസിഡണ്ട് ഡോ. കെ കെ സുരേന്ദ്രനാഥന്‍ കൈമള്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, ഷാജി വരവൂര്‍, അധ്യാപകരായ ജ്യോതി, ഡാലിനി, മാലിനി, വിജയ കുമാരി, ഇന്ദിരാ ദേവി, ട്രസ്റ്റി ഹരിദാസ്, മാതൃ സമിതി ഭാരവാഹികളായ രമ്യ, ജയശ്രീ, ഭാരതീയ വിദ്യ വിഹാര്‍ സെക്രട്ടറി രാകേഷ് എന്നിവര്‍ സന്നിഹിതരായി. തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

ADVERTISEMENT
error: Content is protected !!