32.7 C
Kunnamkulam
Monday, October 12, 2026
Home Bureaus Erumapetty അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പോലീസ്

അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പോലീസ്

46
കൊല്ലപ്പെട്ട മുഹമ്മദ് മുംതാബ് മിയാന്‍

മരത്തംകോട് അതിഥി തൊഴിലാളിയെ വാടക ക്വാട്ടേര്‍ഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ബീഹാര്‍ സ്വദേശി 41 വയസുള്ള മുഹമ്മദ് മുംതാബ് മിയാനാണ് കൊല്ലപ്പെട്ടത്. ഭാര്യയും കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ഇവര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 7.30 നാണ് മരത്തംകോട് പുതിയമാത്തൂര്‍ ചിറപുറത്തുള്ള വാടക ക്വാട്ടേഴ്‌സില്‍, അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും, ഭാര്യയേയും കാമുകനേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുന്നംകുളം എ.സി.പി ഷാജു കെ.എബ്രഹാം, സി.ഐ. അനില്‍കുമാര്‍ ടി മേപ്പുള്ളി, എസ്.ഐ രോഹിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഡോഗ് സ്‌കോഡും ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നുണ്ട്. പ്രതിയായ ഭാര്യ റോഷന്‍ കാത്തൂണിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.

ADVERTISEMENT
error: Content is protected !!