കുന്നംകുളം നഗരസഭാ പരിധിയില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. നഗരസഭയിലെ വട്ടംപാടം സെന്ററില്‍ നിന്നാണ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പേവിഷബാധ പൂര്‍ണ്ണമായും തടയുന്നതിനുമായാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഈ സമഗ്ര ദൗത്യം നടപ്പിലാക്കുന്നത്. വരും ദിവസങ്ങളില്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലുമുള്ള തെരുവുനായ്ക്കള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക വാക്‌സിനേഷന്‍ ടീമുകള്‍ നേരിട്ടെത്തി എല്ലാ വാര്‍ഡുകളിലും ദൗത്യം പൂര്‍ത്തിയാക്കും. മൃഗസംരക്ഷണ വകുപ്പിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. രാജേഷ്, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ മനോജ്, ഫസല്‍ റഹ്‌മാന്‍, ഡോഗ് ക്യാച്ചര്‍മാര്‍, എന്നിവരാണ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക നേതൃത്വം നല്‍കുന്നത്. വട്ടംപാടം സെന്ററില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ രുദ്രാ രജീഷ്, ഷാനോഫ് എന്നിവര്‍ പങ്കെടുത്തു.



