24.9 C
Kunnamkulam
Monday, August 24, 2026
Home Bureaus Kunnamkulam തെരുവുനായ ശല്ല്യം; കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി

തെരുവുനായ ശല്ല്യം; കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി

58

പ്രദേശത്തെ രൂക്ഷമായ തെരുവുനായ പ്രശ്‌നത്തിന് നഗരസഭ ഭരണസമിതി അടിയന്തര പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. പ്ലക്കാര്‍ഡുകളും നായയുടെ പാവയുമായാണ് ബിജെപി പ്രതിനിധികള്‍ കൗണ്‍സില്‍ യോഗത്തിനെത്തി വേറിട്ട രീതിയില്‍ പ്രതിഷേധം അറിയിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം കാരണം ജനങ്ങള്‍ ഭീതിയിലാണെന്നും, പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ഭരണസമിതി പരാജയപ്പെട്ടെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ADVERTISEMENT
error: Content is protected !!