വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേരെ കാണ്‍മാനില്ല. പത്തോളം പേരെ ആശുപത്രിയിലാക്കിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മണ്ണ് വലിയതോതില്‍ ഇടിഞ്ഞ് പാലത്തിലേക്ക് വീണു എന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിച്ചു. മണ്ണിടിച്ചിനെ തുടര്‍ന്ന് മേപ്പാടി – ചൂരല്‍മല റോഡില്‍ ഗതാഗത തടസം ഉണ്ടായി. കല്പറ്റയില്‍ നിന്നുള്ള നിരവധി ഫയര്‍ ഫോഴ്‌സ് യൂണിറ്റ്കള്‍ അപകട സ്ഥലത്തെത്തി. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക് എത്തി. രക്ഷപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ധിഖ് മുഖ്യമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി.രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടില്‍ എത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മേപ്പാടിയില്‍ ഇന്നലെ അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറില്‍ 226 എം എം മഴ രേഖപ്പെടുത്തിയത്.



