29.2 C
Kunnamkulam
Saturday, October 17, 2026
Home CCTV Desk സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണ യുവതി ആംബുലൻസ് ഇടിച്ച് മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്

സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണ യുവതി ആംബുലൻസ് ഇടിച്ച് മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്

154

 

തൃശൂര്‍ പുഴയ്ക്കലില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് റോഡിലേക്ക് വീണ യുവതി ആംബുലന്‍സ് ഇടിച്ച് മരിച്ചു. പുന്നംപറമ്പ് സ്വദേശി 22 വയസുള്ള ജനീറ്റ രാജാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജനീറ്റയുടെ അമ്മ ശാന്തിയെ (44) തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് സംഭവം നടന്നത്. വേലൂരില്‍ നിന്ന് തൃശൂരിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പുഴയ്ക്കലില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയും പിറകില്‍ വന്ന ആംബുലന്‍സ് സ്‌കൂട്ടറിലിടിക്കുകയുമായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും മറ്റും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജനീറ്റയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ശാന്തി ചികിത്സയില്‍ തുടരുകയാണ്.

ADVERTISEMENT
error: Content is protected !!