28.1 C
Kunnamkulam
Tuesday, July 7, 2026
Home CCTV Desk ദ്രവിച്ച എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതം ; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ദ്രവിച്ച എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതം ; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

തൃശ്ശൂര്‍ പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകന്‍ ബദ്രീനാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ മെയിന്‍ സ്വിച്ചിന് സമീപത്തുള്ള ദ്രവിച്ച എര്‍ത്ത് കമ്പിയില്‍ നിന്നും വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടന്‍ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുത്തൂര്‍ ഗുരുദേവ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് ബദ്രിനാഥ്.

ADVERTISEMENT
error: Content is protected !!