31.3 C
Kunnamkulam
Sunday, October 18, 2026
Home Bureaus Kechery അന്തിക്കാട് കുളം ശുചീകരണം ആരംഭിച്ചു; ദുര്‍ഗന്ധത്തിന് പരിഹാരമാകുന്നു

അന്തിക്കാട് കുളം ശുചീകരണം ആരംഭിച്ചു; ദുര്‍ഗന്ധത്തിന് പരിഹാരമാകുന്നു

44

ദുര്‍ഗന്ധം വമിക്കുന്ന അന്തിക്കാട് കുളം ശുചീകരണത്തിനായി വറ്റിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കുളമാണ് മാലിന്യവും ദുര്‍ഗന്ധവും മൂലം വറ്റിക്കാന്‍ ആരംഭിച്ചത്.നാലരയേക്കറോളം വിസ്തൃതിയുള്ള അന്തിക്കാട് കുളം മാലിന്യം നിറഞ്ഞും, ദൂര്‍ഗന്ധപൂരിതവുമായതോടെയാണ് കുളം വറ്റിയ്ക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 20 എച്ച് പിയുടെ 3 മോട്ടോറുകള്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് തള്ളുന്നത്. 7 ദിവസം രാവും പകലും പമ്പ് ചെയ്താല്‍ മാത്രമെ കുളം വറ്റിയ്ക്കാന്‍ കഴിയൂവെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ADVERTISEMENT
error: Content is protected !!