28.1 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Chavakkad വായന പക്ഷാചരണത്തിന്റെ ഭാഗമായി ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

വായന പക്ഷാചരണത്തിന്റെ ഭാഗമായി ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

 

വായന പക്ഷാചരണത്തിന്റെ ഭാഗമായി ബ്ലാങ്ങാട് രചന ലൈബ്രറിയില്‍ മലയാളത്തിന്റെ സാഹിത്യ പ്രതിഭകളായ വൈക്കം മുഹമ്മദ് ബഷീറിനെയും ഒ.വി വിജയനെയും പ്രാദേശിക സാഹിത്യക്കാരി ആയിരുന്ന ഷൈജ മോഹനേയും അനുസ്മരിച്ചു. കടപ്പുറം പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ അംഗം ഹബ്രൂഷ് അഞ്ചങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരായ അഹമ്മദ് മുഈനുദ്ദീന്‍, സി. ആര്‍ ഉണ്ണികൃഷ്ണന്‍, ലത്തീഫ് മമ്മിയൂര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. എ.കെ ഷൈലജ, ഷബ്‌ന ഹാഷിം, സി.വി പ്രേമരാജന്‍, എം. കുമാരന്‍, അഡ്വ. മുഹമ്മദ് നാസിഫ്, സി. ഷക്കീല, എ.കെ അശോകന്‍ എന്നിവര്‍ സംസാരിച്ചു.ബാലവേദി അംഗം ബേബി അമ്രിന്‍ അബ്ദുല്‍ ഫത്താഹ് ബഷീറിന്റെ പാത്തുമ്മയായി രംഗത്തുവന്നു. ലൈബ്രറി സെക്രട്ടറി ഒ.കെ വത്സലന്‍ സ്വാഗതവും ലൈബ്രേറിയന്‍ ബേബി വത്സലന്‍ നന്ദിയും പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗം കെ.വി അബ്ദുല്‍ അസീസ്, ഗൗതം കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!