28.1 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Erumapetty ബി.ജെ.പി. തൃശൂര്‍ നോര്‍ത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സഹായ ഉപകരണവിതരണം നടന്നു

ബി.ജെ.പി. തൃശൂര്‍ നോര്‍ത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സഹായ ഉപകരണവിതരണം നടന്നു

 

ബി.ജെ.പി. തൃശൂര്‍ നോര്‍ത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള സഹായ ഉപകരണവിതരണം വെള്ളറക്കാട് നടന്നു. മുക്രിയത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബി.ജെ.പി. തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. 156 പേര്‍ക്ക് ഉപകരണങ്ങള്‍ നല്‍കി. നേരത്തെ 150ല്‍പരം വയോജനങ്ങള്‍ക്ക് ഉപകരണങ്ങള്‍ നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കുന്ന ദേശീയ വയോശ്രീ യോജന പദ്ധതിയുടെ ഭാഗമായാണ് വീല്‍ ചെയര്‍, വോക്കര്‍, ഇയര്‍ എയ്ഡ് തുടങ്ങിയ 16 തരം സഹായ ഉപകരണങ്ങള്‍ നല്‍കിയത്. രാഷ്ട്രീയ വയോശ്രീ യോജന കോഡിനേറ്റര്‍ കെ.എസ്.രാജേഷ് അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് മുഖ്യപ്രഭാഷണം നടത്തി. അഭിലാഷ് കടങ്ങോട്, പി.ജെ.ജെബിന്‍ എന്നിവര്‍ സംസാരിച്ചു. അലിമിയോ പ്രതിനിധികളായ ഗോഗുല്‍,അഭിനവ്, ഹെല്‍പ്പ് ഡസ്‌ക് കോഡിനേറ്റര്‍മാരായ സൗമ്യ പ്രജി,അനഘ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!