28.9 C
Kunnamkulam
Thursday, July 9, 2026
Home Bureaus Perumpilavu ലഹരിക്കെതിരെ അണിനിരന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ; ശ്രദ്ധേയമായി വിദ്യാർത്ഥി ചങ്ങല

ലഹരിക്കെതിരെ അണിനിരന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ; ശ്രദ്ധേയമായി വിദ്യാർത്ഥി ചങ്ങല

ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് ആന്‍ഡ് സെന്റ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി ചങ്ങല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എ ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ :ജോസഫ് താഴത്തേല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍, ഓട്ടോ തൊഴിലാളികള്‍, രക്ഷിതാക്കള്‍, പരിസരവാസികള്‍ എന്നിവര്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നോട്ട് ടു ഡ്രഗ്ഗ്‌സ് എന്ന സന്ദേശം ആകാശദൃശ്യത്തില്‍ രൂപപ്പെടുത്തി. ലഹരിക്കെതിരായ ശക്തമായ സാമൂഹിക സന്ദേശം പകര്‍ന്ന ഈ ദൃശ്യം,പരിപാടിയുടെ പ്രധാന ആകര്‍ഷണമായി.ഹെഡ്മിസ്ട്രസ് ജെന്‍സി കെ.എസ് സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജി ഡേവിഡ് നന്ദിയും പറഞ്ഞു

ADVERTISEMENT
error: Content is protected !!