മാനവികതയുടെയും നീതിയുടെയും ഉന്നത മൂല്യങ്ങള് ഉയര്ത്തി പിടിച്ചാണ് ജമാഅത്തെ ഇസ്ലാമി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി തൃശ്ശൂര് ജില്ലാ പ്രസിഡന്റ് മുനീര് വരന്തരപ്പിളളി പറഞ്ഞു. ജമാഅത്തെ ഇസ് ലാമി ഹിന്ദ് കുന്നംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം കേച്ചേരിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഇസ്ലാമിക പ്രാതിനിധ്യത്തിന്റെ കര്മ്മസാക്ഷ്യം’ എന്ന പ്രമേയത്തില് ഡിസംബര് 12 ന് പെരുമ്പിലാവിലാണ് കുന്നംകുളം ഏരിയ സമ്മേളനം നടക്കുന്നത്. ഏരിയ പ്രസിഡന്റ് പി മുനീര് അധ്യക്ഷത വഹിച്ചു. എ കെ അബ്ദുള് കരീമിന്റെ പ്രാര്ത്ഥനയോടെ ആരംഭിച്ച പരിപാടിയില് സമ്മേളന ജനറല് കണ്വീനര് പി എസ് ഷംസുദീന് സ്വാഗതവും ഏരിയ സെക്രട്ടറി കെ അനീസ് നന്ദിയും പറഞ്ഞു. ഖുര്ആന് സ്റ്റഡി സെന്റര് പരീക്ഷയില് കേച്ചേരി മേഖലയില് നിന്നും മികച്ച മാര്ക്ക് നേടിയ സുബൈദക്കുള്ള ഉപഹാരം ജില്ലാ പ്രസിഡണ്ട് മുനീര് വരാന്തരപ്പള്ളിയില് നിന്നും ഏറ്റുവാങ്ങി.



