31.3 C
Kunnamkulam
Sunday, October 18, 2026
Home Bureaus Perumpilavu കല്ലുംപുറം സെന്റ് ജോര്‍ജ്ജ് പള്ളി പെരുന്നാളിന് കൊടിയേറി

കല്ലുംപുറം സെന്റ് ജോര്‍ജ്ജ് പള്ളി പെരുന്നാളിന് കൊടിയേറി

10

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ കല്ലുംപുറം സെന്റ് ജോര്‍ജ്ജ് പള്ളി പെരുന്നാളിന് കൊടിയേറി. ഒക്ടോബര്‍ 24, 25 ശനി, ഞായര്‍ ദിവസങ്ങളിലായാണ് പെരുന്നാള്‍ ആഘോഷം.ഞായരാഴ്ച രാവിലെ ഇടവക വികാരി അപ്രേം അന്തിക്കാട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വികാരി പെരുന്നാള്‍ കൊടിയേറ്റം നടത്തി. ഒക്ടോബര്‍ 24 ശനിയാഴ്ച വൈകീട്ട് 5 ന് ഇടവകക്ക് കീഴിലുള്ള ആത്മീയ സംഘടനകളായ യൂത്ത് ലീഗ്, സണ്‍ഡേ സ്‌കൂള്‍, വനിതാ സമാജം എന്നിവരുടെ ആഭിമുഖ്യത്തില്‍ വിളംബര ഘോഷയാത്ര നടക്കും.
തുടര്‍ന്ന് 7.00 മണിക്ക് നടക്കുന്ന സന്ധ്യാ നമസ്‌കാരത്തിന് സഭ പരമധ്യാക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം, കൈമുത്ത് നടക്കും. രാത്രി 9 ന് ഗജവീരന്മാരുടെ അകമ്പടിയോടെ വാദ്യമേളങ്ങളോടെ ദേശപെരുന്നാള്‍ ആരംഭിച്ച് പുലര്‍ച്ച പള്ളിയില്‍ സമാപിക്കും. 25 ഞായറാഴ്ച രാവിലെ 7.30 ന് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് 8 ന് വിശുദ്ധ മൂന്നിമേല്‍ കുര്‍ബ്ബാനക്ക് സഭാ പരമാധ്യഷന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഉച്ചക്ക് 12 ന് വിവിധ ദേശ കമ്മിറ്റിക്കാരുടെ പെരുന്നാള്‍ പള്ളിയില്‍ നിന്നാരംഭിച്ച് 4 ന് പള്ളിയില്‍ സമാപിക്കും. വൈകീട്ട് 5.00 ന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം, ശൈഹീക വാഴ് വ്, പൊതുസദ്യയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.പെരുന്നാള്‍ പരിപാടികള്‍ക്ക് വികാരി ഫാ അപ്രേം അന്തിക്കാട്, ഇടവക സെക്രട്ടറി സി.പി. ഡേവീഡ്, ട്രഷറര്‍ പി.സി. സൈമണ്‍, കമ്മിറ്റി അംഗങ്ങള്‍ , കൗണ്‍സില്‍ അംഗങ്ങള്‍ , മീഡിയ കണ്‍വീനര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!