കൊരട്ടിക്കര സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്സ് യാക്കോബായ സുറിയാനി കുരിശുപള്ളിയുടെ 28 മത് ശിലാ സ്ഥാപന പെരുന്നാളിന് തുടക്കമായി. ശനിയാഴ്ച വൈകീട്ട് 6.30 ന് സന്ധ്യ പ്രാര്ത്ഥനക്ക് ഫാ. അബ്രഹാം യക്കോബ് പൂവ്വത്തുമണ്ണില് കാര്മ്മികത്യം വഹിച്ചു. തുടര്ന്ന് രാത്രി ബാന്ഡ് വാദ്യങ്ങളോടെ പെരുന്നാള് ആഘോഷം തുടങ്ങി, പുലര്ച്ചെ കുരിശു പള്ളിയില് സമാപിച്ചു. ഞായറാഴ്ച ഉച്ചക്ക് 12 നു പകല് പെരുന്നാള് തുടങ്ങി വൈകീട്ട് 4-30നു കുരിശു പള്ളിയില് സമാപിക്കും. തുടര്ന്ന് ധൂപപ്രാര്ത്ഥന, ആശിര്വാദം, നേര്ച്ചസദ്യയോടെ പെരുന്നാളാഘോഷം സമാപിക്കും. ചാരിറ്റബിള് ട്രസ്റ്റ് സെക്രട്ടറി സാബു സ്കറിയാച്ചന്, ട്രഷറര് പി കെ ജോര്ജ്, ട്രസ്റ്റ് അംഗങ്ങളായ പി സി താരുകുട്ടി, വര്ഗീസ് കണ്ണനായ്ക്കല്, തോമസ് കാട്ടില്, ലിയോ അബ്രഹാം, ജിജോ ജെക്കബ് എന്നിവര് നേതൃത്വം നല്കി.



