32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ ഫിലോസഫിയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമത്ത് അന്‍സിയയെ ആദരിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ ഫിലോസഫിയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമത്ത് അന്‍സിയയെ ആദരിച്ചു

66

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എ ഫിലോസഫി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ചാലിശ്ശേരി പറമ്പില്‍പീടികയില്‍ ഫാത്തിമത്ത് അന്‍സിയയെ ചാലിശ്ശേരി മികവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. വാര്‍ഡ് മെമ്പര്‍ വി എസ് ശിവാസ് ഉപഹാരം നല്‍കി. മികവ് അംഗങ്ങളായ കെ.എ മോഹനന്‍, ഷാജഹാന്‍, സിദ്ദിക്ക്, അമല്‍ എന്നിവര്‍ പങ്കെടുത്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലും മികച്ച വിജയം നേടിയ ഫാത്തിമത്ത് അന്‍സിയ തൃശൂര്‍ കേരള വര്‍മ കോളേജിലാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പ്രവാസിയായ അലിയാര്‍ – സാജിത ദമ്പതികളുടെ മകളാണ്.

 

ADVERTISEMENT
error: Content is protected !!