പാലയൂര്‍ തര്‍പ്പണ തിരുന്നാളിന് തുടക്കമായി. ജൂലായ് 11,12 തീയതികളില്‍ നടക്കുന്ന തര്‍പ്പണ തിരുന്നാളിന്റെ ഭാഗമായുള്ള ദീപലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ദിവ്യബലിക്ക് ശേഷം ചാവക്കാട് താലൂക് താഹസില്‍ദാര്‍ കെ ടി ബാബു നിര്‍വഹിച്ചു.തുടര്‍ന്ന് നൃത്ത അരങ്ങേറ്റവും, വര്‍ണ്ണ മഴയും ഉണ്ടായി. ജൂലൈ 11 ശനിയാഴ്ച രാവിലെ ദിവ്യബാലിക്കു ശേഷം വീടുകളിലേക്കുള്ള അമ്പു വള ശൂലം എന്നിവയുടെ ആശീര്‍വാദ കര്‍മ്മം നിര്‍വഹിക്കും.തുടര്‍ന്ന് രാവിലെ 8 മുതല്‍ വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പുമുണ്ടായി. .വെകീട്ട് 5:30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കല്‍ ശുശ്രുഷ എന്നിവ ഉണ്ടായിരിക്കും. മോണ്‍. ജോര്‍ജ് മനാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വര്‍ണ്ണമഴ ഉണ്ടായിരിക്കും. രാത്രി 10 മണിക്ക് അമ്പ്, വള, ശൂലം എഴുന്നള്ളിപ്പുകളുടെ സമാപനവും തുടര്‍ന്ന് ബാന്റ് വാദ്യ സംഗമം ഉണ്ടായിരിക്കും.ജൂലൈ 12 ന് തോമാശ്ലീഹാ തളിയകുളത്തില്‍ തര്‍പ്പണാത്ഭുതം നടത്തി മാമോദീസ നല്‍കിയതിന്റെ ഓര്‍മ്മത്തിരുന്നാള്‍ ആഘധോഷിക്കും. രാവിലെ 6:30ന് ദിവ്യബലി ഉണ്ടായിരിക്കും.രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഉണ്ടായിക്കും.ഫാ. വില്‍സണ്‍ പിടിയത്ത് മുഖ്യ കര്‍മികത്വം വഹിക്കും. ഡോ. റോയ് വടക്കന്‍ തിരുനാള്‍ സന്ദേശവും നല്‍കും. ഉച്ചകഴിഞ്ഞ് 2:00 മണിക്ക് തളിയകുളത്തില്‍ ആഘോഷമായ സമൂഹ മാമ്മോദീസ ഉണ്ടായിരിക്കും. മുഖ്യ കാര്‍മികന്‍ എമിരറ്റസ് മാര്‍ ബോസ്‌കോ പുത്തൂര്‍ , മെല്‍ബണ്‍ രൂപത മുന്‍ അധ്യക്ഷന്‍. വൈകുനേരം 4:30ന് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് വര്‍ണ്ണമഴയും, മെഗാ ഫ്യൂഷന്‍ ഉണ്ടായിരിക്കും.ജൂലൈ 13 രാവിലെ 6:30ന് മരിച്ചവര്‍ക്കു വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ് ഉണ്ടായിരിക്കും. അന്നേ ദിവസം വൈകീട്ട് 7 മണി മുതല്‍ ആന്റോ സൗണ്ട് പാലയൂര്‍ സ്‌പോണ്‍സര്‍ ചെയുന്ന , തൃശൂര്‍ വള്ളുവനാട് ബ്രഹ്‌മ അവതരിപ്പിക്കുന്ന ‘ പകലില്‍ മറഞ്ഞിരിക്കുന്നൊരാള്‍ ‘ എന്ന നാടകം ഉണ്ടായിരിക്കും. അസി. വികാരി ഫാ നിതിന്‍ താഴത്ത്. കൈക്കാരന്മാരായ ഫ്രാന്‍സി ചോവല്ലൂര്‍,സേവിയര്‍ വാകയില്‍, ഫ്രാന്‍സിസ് സി. ഓ, ഹൈസണ്‍ പി എ, ജനറല്‍ കണ്‍വീനര്‍ ഷാജു താണിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.



