29.4 C
Kunnamkulam
Sunday, July 12, 2026
Home Bureaus Kechery ‘ആദരം സ്‌നേഹാദരം 2026’ സംഘടിപ്പിച്ചു

‘ആദരം സ്‌നേഹാദരം 2026’ സംഘടിപ്പിച്ചു

പ്രതിഭ കോളേജിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദരം സ്‌നേഹാദരം 2026 എന്ന പേരില്‍ സംഘടിപ്പിച്ചു. കേച്ചേരി അനുഗ പാലസില്‍ നടന്ന പരിപാടി പ്രതിഭ കോളേജ് പ്രിന്‍സിപ്പല്‍ : ടി.എ. ഡെന്നി മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മണലൂര്‍ എം.എല്‍.എ പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അധ്യക്ഷയായി, മെക്കാനിക്കല്‍ എഞേചിനീയറിങങില്‍ പി.എച്ച്.ഡി നേടിയ ഡോ.രാഗേഷ് പി.ആര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സച്ചിന്‍ പ്രകാശ് , ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് അംഗം ശയിസ്ന ജിംഷാദ് പഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ : ടി.സി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍ , പാലിയേറ്റീവ് കെയര്‍ ജില്ലാ സെക്രട്ടറി ജിസ്സണ്‍ മാസ്റ്റര്‍, അഖില പ്രസാദ് , സഞ്ജിത് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

 

 

 

ADVERTISEMENT
error: Content is protected !!