24.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Punnayurkulam വൈജ്ഞാനിക സംഗമവും ‘കിഡ്‌സ് ടൈം’ ഒറിഗാമി വര്‍ക്ക് ഷോപ്പും നടത്തി

വൈജ്ഞാനിക സംഗമവും ‘കിഡ്‌സ് ടൈം’ ഒറിഗാമി വര്‍ക്ക് ഷോപ്പും നടത്തി

25

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഗുരുവായൂര്‍ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക സംഗമവും, ‘കിഡ്‌സ് ടൈം’ ഒറിഗാമി വര്‍ക്ക് ഷോപ്പും നടത്തി. പുന്നയൂര്‍ക്കുളം ആല്‍ത്തറ സലഫി മസ്ജിദ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ‘തന്മിയ’ വൈജ്ഞാനിക സംഗമത്തിനു വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി സ്വാഗതം പറഞ്ഞു. എം.ഡി.സി കൊച്ചി ചീഫ് ഡെന്റല്‍ സര്‍ജന്‍ ഡോക്ടര്‍ മുഹമ്മദ് റോഷന്‍ ക്ലാസ്സെടുത്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹത്തി ബാച്ചിലര്‍ ഓഫ് ഡിസൈന്‍ ആയിഷ നജ് വ സന്നിഹിതയായിരുന്നു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഗുരുവായൂര്‍ മണ്ഡലം പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!