28.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Guruvayur പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷനും നവാഗത സ്വീകരണവും നടത്തി

പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷനും നവാഗത സ്വീകരണവും നടത്തി

125

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷനും നവാഗത സ്വീകരണവും നടത്തി. തമ്പുരാന്‍പടി കാരയൂര്‍ ഗവ: എല്‍.പി സ്‌കൂളില്‍ നടന്ന കണ്‍വന്‍ഷന്റെ ഉദ്ഘാടനം കെ.എസ്.എസ്.പി.യു. ജില്ല കമ്മറ്റി അംഗം ആന്റണി ജോസഫും, നവാഗത സ്വീകരണം ബ്ലോക്ക് സെക്രട്ടറി കെ.വി രാമകൃഷ്ണനും നടത്തി. യൂണിറ്റ് പ്രസിഡണ്ട് കെ എ വാസു അധ്യക്ഷനായി. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ പെന്‍ഷനേഴ്‌സ് കുടുംബത്തിലെ കുട്ടികളെ അനുമോദിച്ചു. നവാഗതരെ യൂണിറ്റ് സെക്രട്ടറി എ.ജി നിമല്‍ കുമാര്‍ പരിചയപ്പെടുത്തി. ടി ഉണ്ണികൃഷ്ണന്‍, വി അശറഫ്, ടി ഗീത, കെ.ബി മിനി, ത്രേസ്യാമ, ചെറുപുഷ്പം ജോസഫ്, കെ രമണി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ജോ:സെക്രട്രറി വി സി സണ്ണി സ്വാഗതവും യൂണീറ്റ് എക്‌സ്‌ക്യൂട്ടീവ് അംഗം അജിത നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!