24.8 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Kunnamkulam ഓട്ടോ & ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ (സിഐടിയു) കുന്നംകുളം ഏരിയ സമ്മേളനം നടന്നു

ഓട്ടോ & ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ (സിഐടിയു) കുന്നംകുളം ഏരിയ സമ്മേളനം നടന്നു

31

ഓട്ടോ & ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ (സിഐടിയു) കുന്നംകുളം ഏരിയ സമ്മേളനം ടി.കെ. കൃഷ്ണന്‍ മന്ദിരത്തിലെ ബാബു എം പാലിശ്ശേരി നഗറില്‍ നടന്നു. കേരള കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി. മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ മുന്‍നിര്‍ത്തി കേരളത്തില്‍ ഓട്ടോ, ടാക്‌സി ചാര്‍ജ് നിരക്കുകള്‍ എത്രയും പെട്ടെന്ന് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എന്‍. മുരളീധരന്‍ സ്വാഗതം ആശംസിച്ചു. എം. ബാലാജി, പി.എം. സോമന്‍, രാജി മണികണ്ഠന്‍, അഡ്വ: കെ.ജി. സന്തോഷ്, സി.കെ. രവി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ യൂണിയന്റെ പുതിയ ഭാരവാഹികളായി എം.എന്‍. മുരളീധരന്‍ (സെക്രട്ടറി), പി.ജി. ജയപ്രകാശ് (പ്രസിഡന്റ്), സുനീഷ് ഐനിപ്പുള്ളി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!