പുത്തന്‍കടപ്പുറം ഗവര്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളില്‍ ലോക ജനസംഖ്യദിന സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിച്ചു.ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യയില്‍ ജനസംഖ്യവിസ്‌ഫോടനം വരും തലമുറക്ക് അനുഗ്രഹമായി തീരണമെന്നും പ്രകൃതി സംരക്ഷണത്തിന് വിദ്യാര്‍ഥികള്‍ കഠിന പരിശ്രമം നടത്തണമെന്നും ഹെഡ് മിസ്ട്രസ് പികെ റംല സന്ദേശത്തില്‍ പറഞ്ഞു. പി ടി എ പ്രസിഡണ്ട് സുഹാസ് , എസ് എം സി ചെയര്‍മാന്‍ വി എസ് ഹാഷിം, അധ്യാപകരായ പി ആര്‍ ഷീജ, എ എസ് സന്ധ്യ, എം കെ സലീം എന്നിവര്‍ പങ്കെടുത്തു.



