28.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Punnayurkulam മാലിന്യവും, മണ്ണും റോഡരികില്‍ ഉപേക്ഷിച്ചതായി ആക്ഷേപം

മാലിന്യവും, മണ്ണും റോഡരികില്‍ ഉപേക്ഷിച്ചതായി ആക്ഷേപം

കാനയില്‍ നിന്നു കോരിയ മാലിന്യവും, മണ്ണും റോഡരികില്‍ ഉപേക്ഷിച്ചതായി ആക്ഷേപം. ആല്‍ത്തറ പനന്തറ റോഡരുകിലാണ് കാനയില്‍ നിന്ന് മാലിന്യവും, മണ്ണും പുറത്തെടുത്ത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന തരത്തില്‍ ഉപേക്ഷിച്ചു പോയിട്ടുള്ളത്. പുഴിക്കള സ്വബഹ മസ്ജിദ് മുതല്‍ കടിക്കാട് സെന്റര്‍ വരെയുള്ള ഭാഗങ്ങളിലാണ് ശുചീകരണത്തിന്റെ പേരില്‍ മാലിന്യവും മണ്ണും കാനയില്‍ നിന്നും കോരി റോഡില്‍ അലക്ഷ്യമായി ഇട്ടിട്ടുള്ളത്. മാലിന്യത്തോടൊപ്പം കുപ്പിച്ചില്ലുകളും ഉള്ളതിനാല്‍ യാത്രക്കാരുടെ കാലിലും വാഹനങ്ങളുടെ ടയറുകളിലും തറച്ചു അപകടങ്ങളും സംഭവിക്കുവാന്‍ ഇടയുണ്ട്. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായാണ് കാന വൃത്തിയാക്കിയത്.മാലിന്യം കലര്‍ന്ന മണ്ണ് റോഡരുകില്‍ ഇട്ടത്തോടെ ചളിവെള്ളം റോഡില്‍ കെട്ടികിടക്കുന്ന അവസ്ഥയാണ്. മാത്രവുമല്ല മഴ പെയ്തതോടെ കൂട്ടിയിട്ട മണ്ണ് കാനയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന അധികൃതര്‍ തന്നെ മാലിന്യം റോഡില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എത്രയും പെട്ടന്ന് പ്രശ്‌നം പരിഹകിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

ADVERTISEMENT
error: Content is protected !!