27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery കോണ്‍ഗ്രസ്സ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി ധനേഷ് ചുള്ളിക്കാട്ടില്‍ ചുമതലയേറ്റു

കോണ്‍ഗ്രസ്സ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി ധനേഷ് ചുള്ളിക്കാട്ടില്‍ ചുമതലയേറ്റു

68

കോണ്‍ഗ്രസ്സ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം.കോണ്‍ഗ്രസ്സ് ചൂണ്ടല്‍ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി ധനേഷ് ചുള്ളിക്കാട്ടില്‍ ചുമതലയേറ്റു. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായ ധനേഷ് നിലവില്‍ കേച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും, ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമാണ്. കേച്ചേരി ജ്ഞാന പ്രകാശിനി യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. എ.ഐ.സി.സി സെക്രട്ടറി ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യു.ഡി.എഫ് മുന്‍ ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാര്‍ എന്നിവര്‍ മുഖ്യാഥിതികളായി. ഡി.സി.സി സെക്രട്ടറിമാരായ കെ.ബി. ജയറാം, പി.കെ.രാജന്‍, എ.ടി.സ്റ്റീഫന്‍ മാസ്റ്റര്‍, പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി.ജെ. സ്റ്റാന്‍ലി എന്നിവര്‍ സംസാരിച്ചു. മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ ആന്റോ പോള്‍, എ.എം. ജമാല്‍, എം.എം.ഷംസുദ്ധീന്‍, ആര്‍.എം.ബഷീര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

ADVERTISEMENT
error: Content is protected !!