കുന്നംകുളംവൈസ് വുമണ്‍സ് ക്ലബ്ബ് കുന്നംകുളം ടൗണിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. അഡ്വ: ലിജി ജിമ്മി (പ്രസിഡന്റ്), നിഷാ ബാബുരാജന്‍ (സെക്രട്ടറി), ഷീലാ റെജി (ട്രഷറര്‍) എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലേറ്റു.എഴുത്തുകാരിയും ഗവേഷകയും പൊതുപ്രവര്‍തകയുമായ ഡോക്ടര്‍ സോയ ജോസഫ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യാ റീജിയന്‍ മുന്‍ റീജിയണല്‍ ഡയറക്ടര്‍ വൈസ്‌മെന്‍ ജോണ്‍സണ്‍ സി. പടിഞ്ഞാത്ത് ഇന്‍സ്റ്റാളേഷന്‍ ചടങ്ങ് നിര്‍വ്വഹിച്ചു. കാരുണ്യപ്രവര്‍ത്തനവും ആദരിക്കലും ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ സര്‍വീസ് പ്രൊജക്റ്റിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ തുടക്കമിട്ടു. കുന്നംകുളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിലേക്ക് ആവശ്യമായ ചികിത്സാ സാമഗ്രികള്‍ ചടങ്ങില്‍ വച്ച് കൈമാറി. വൈസ്‌മെന്‍ ഇന്റര്‍ നാഷ്ണല്‍ ഇന്ത്യാ ഏര്യയായിലെ 2025 – 2026 ലെ ബെസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു അപ്പുമോനെ ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.



