29.6 C
Kunnamkulam
Thursday, July 16, 2026
Home Bureaus Kunnamkulam ഉപന്യാസ രചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

ഉപന്യാസ രചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് പ്പ് ടി സി മാത്യു മാസ്റ്റര്‍ മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 5 ഞായറാഴ്ച യു പിഎഫ് ലൈബ്രറി (ഇന്‍ ക്രൈസ്റ്റ് ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ )ഹാളില്‍ വച്ച് നടത്തിയ ഉപന്യാസ രചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം സിസ്റ്റര്‍ ജിഷ എം ബി പഴഞ്ഞി. രണ്ടാം സ്ഥാനം സിസ്റ്റര്‍ സ്റ്റിനി സാം തൃശൂര്‍., മൂന്നാം സ്ഥാനം സിസ്റ്റര്‍ ലിജി ജിജി കുന്നംകുളം എന്നിവര്‍ നേടി. ‘മാറുന്ന ലോകത്തില്‍ ക്രൈസ്തവ സാക്ഷ്യം’ എന്നതായിരുന്നു ഉപന്യാസ വിഷയം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് യഥാക്രമം 3000,2000,1000രൂപ വീതം ക്യാഷ് പ്രൈസും 4 മുതല്‍ പന്ത്രണ്ട് സ്ഥാനം ലഭിച്ചവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ആഗസ്റ്റ് മാസത്തില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.

 

ADVERTISEMENT
error: Content is protected !!