29.6 C
Kunnamkulam
Thursday, July 16, 2026
Home Bureaus Guruvayur ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ ‘നിപുണ’ ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു

ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ ‘നിപുണ’ ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു

ജൂലൈ 15-ന് ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് ലിറ്റില്‍ ഫ്‌ലളര്‍ കോളേജ് (ഓട്ടോണമസ്), ഗുരുവായൂരിലെ എന്‍.സി.സി യൂണിറ്റ് ‘നിപുണ’ എന്ന പേരില്‍ ‘സ്വയംപര്യാപ്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ യുവജനങ്ങളുടെ പങ്ക് ( ആത്മനിര്‍ഭര്‍ ഭാരത് )’ എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചനാ മത്സരംസംഘടിപ്പിച്ചു. കോളേജിലെ റോസാ ഹാളില്‍ ഉച്ചയ്ക്ക് 3.30 ന് ആരംഭിച്ച മത്സരത്തില്‍ എന്‍.സി.സി കേഡറ്റുകള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ചിന്തകളും, ആശയങ്ങളും, സര്‍ഗാത്മകതയും, എഴുത്തിലൂടെ പ്രകടിപ്പിക്കുന്നതിനും, ആശയവിനിമയ ശേഷി വികസിപ്പിക്കുന്നതിനും ഈ മത്സരം മികച്ച വേദിയായി. വിദ്യാര്‍ത്ഥികളില്‍ വിശകലനാത്മക ചിന്ത വളര്‍ത്തുക, യുവജന നൈപുണ്യ ദിനത്തിന്റെ സന്ദേശത്തിനനുസരിച്ച് ജീവിത നൈപുണ്യങ്ങള്‍ വികസിപ്പിക്കാന്‍ പ്രചോദനം നല്‍കുക എന്നിവയായിരുന്നു മത്സരത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പരിപാടിയില്‍ 65 എന്‍.സി.സി കേഡറ്റുകള്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!