26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Punnayurkulam വാതകശ്മശാന പ്രവര്‍ത്തനം പുനരാരംഭിക്കാത്തതില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു

വാതകശ്മശാന പ്രവര്‍ത്തനം പുനരാരംഭിക്കാത്തതില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു

36

നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്ന ആലാപാലം വാതകശ്മശാനം അപാകതകള്‍ പരിഹരിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കാത്തതില്‍ എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധിച്ചു. എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം നൗഫലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി ടി.എം അക്ബര്‍ ഉദ്ഘാടനം ചെയ്തു. വിദഗ്ധ സമിതി കണ്ടെത്തിയ നിര്‍മ്മാണത്തിലെ പിഴവുകള്‍ മുന്‍ ഭരണസമിതിയിലെ അംഗങ്ങളും കരാര്‍ കമ്പനിയും ചേര്‍ന്ന് നടത്തിയ അഴിമതിയുടെ ഭാഗമാണെന്നും പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റക്കാര്‍ക്ക് ശിക്ഷ ലഭ്യമാക്കണമെന്നും ടി.എം അക്ബര്‍ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് സെക്രട്ടറി അഷ്‌കര്‍ ഖാദിരിയ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ആര്‍.വി ആഷിഖ്, അഷ്‌കര്‍ എടക്കഴിയൂര്‍ വിവിധ ബ്രാഞ്ച് ഭാരവാഹികളായ ഫിറോസ് പള്ളിപ്പറമ്പില്‍, ബാദുഷ അംബാല, മുനീര്‍ അംബാല എന്നിവര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!