26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Guruvayur കവിയും എഴുത്തുകാരനും വാസ്തുശില്പിയുമായ ചന്ദ്രന്‍ പെരിങ്ങാട്ട് (58) അന്തരിച്ചു

കവിയും എഴുത്തുകാരനും വാസ്തുശില്പിയുമായ ചന്ദ്രന്‍ പെരിങ്ങാട്ട് (58) അന്തരിച്ചു

111

കവിയും എഴുത്തുകാരനും വാസ്തുശില്പിയുമായ ചന്ദ്രന്‍ പെരിങ്ങാട്ട് (58) അന്തരിച്ചു. ഗുരുവായൂര്‍ പെരിങ്ങാട്ട് ശങ്കരന്റേയും നീലിക്കുട്ടിയുടേയും മകനാണ്. ഗുരുവായൂരില്‍ കലാ സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന സംഘാടകനായിരുന്നു. കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. സിസിടിവിയില്‍ 6 മാസത്തോളം ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തമായി രൂപകല്പന ചെയ്ത നൂറോളം വീടുകളുടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. വിചിന്തനം’ സാംസ്‌കാരിക വേദിയുടെ സാരഥിയായിരുന്നു. ഗുരുവായൂരില്‍ വിവിധ ലോഡ്ജുകളില്‍ റിസപ്ഷനിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്.സംസ്‌കാരം നടത്തി.

 

ADVERTISEMENT
error: Content is protected !!