26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam രാമായണ മാസാചരണത്തിന് തുടക്കമായി

രാമായണ മാസാചരണത്തിന് തുടക്കമായി

48

ചെറുവത്താണി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിനു തുടക്കമായി. മുതിര്‍ന്ന ക്ഷേത്രം സേവാ സമിതി പ്രവര്‍ത്തക കോരങ്ങത്ത്
മീനാക്ഷിയമ്മ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാമായണ മാസത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച ഗണപതി ഹോമം, രാമായണ പാരായണം, ഭക്തി പ്രഭാഷണം, ഔഷധ കഞ്ഞി വിതരണം എന്നിവയുണ്ടായി. ക്ഷേത്രം സേവാ സമിതി പ്രസിഡണ്ട് കെ. എന്‍. ഷാജി, പ്രവര്‍ത്തകരായ എം.എ. ശങ്കരനാരായണന്‍, ബിനേഷ്, കൈതയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 16 വരെ ഗണപതി ഹോമം, ഭഗവത് സേവ, രാമായണ പാരായണം എന്നിവയുണ്ടാകും. ജൂലായ് 23 വരെ ഭക്തി പ്രഭാഷണം, ഔഷധ കഞ്ഞി വിതരണം എന്നിവയുണ്ടാകും.

 

ADVERTISEMENT
error: Content is protected !!