സിപിഐഎം എളവള്ളി മുന്‍ ലോക്കല്‍ കമ്മറ്റി അംഗവും കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) മണലൂര്‍ എരിയ സെക്രട്ടറിയുമായിരുന്ന പി.ആര്‍ രാമകൃഷ്ണന്റെ 14-ാം ചരമവാര്‍ഷികദിനം ആചരിച്ചു. സിപിഎം എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എളവള്ളി മമ്മായിയില്‍, സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു. നടന്ന ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍ അദ്ധ്യക്ഷനായി. പി.ജി സുബിദാസ്, ടി.കെ ചന്ദ്രന്‍, ടി എന്‍ ലെനിന്‍, കെ. എം പരമേശ്വരന്‍, പി.വി അശോകന്‍, ടി.ഡി സുനില്‍, കെ.ജി മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.



