ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വടക്കേകാട് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ പുന്നയൂര്‍ക്കുളത്ത് മാക്‌സ് സെവന്റെ നേതൃത്വത്തില്‍ പ്രകടനവും, ലഹരിവിരുദ്ധ സദസ്സും സംഘടിപ്പിച്ചു.ലഹരി മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണ്ണായക നീക്കമായ ‘ഓപ്പറേഷന്‍ തൂഫാന്’ പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട് പുന്നയൂര്‍ക്കുളം ഹെല്‍ത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും വടക്കേകാട് ജനമൈത്രി പോലീസിന്റെയും അഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനവും, സദസ്സും നടത്തി. പുന്നയൂര്‍ക്കുളം അന്‍സാര്‍ കോളേജില്‍ നിന്ന് ആരംഭിച്ച പ്രകടനം ആല്‍ത്തറ സെന്ററില്‍ സമാപിച്ചു. പരിപാടിയില്‍ പ്രദേശത്തെ മാക് സെവന്‍ കൂട്ടായിമയിലെ നിരവധി ആളുകള്‍ പങ്കെടുത്തു. നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന മാരക ലഹരിമരുന്നുകളുടെ ഒഴുക്ക് തടയാനും യുവതലമുറയെ സംരക്ഷിക്കാനും സമയബന്ധിതമായി നടപ്പിലാക്കിയ ഏറ്റവും പ്രസക്തമായ ഇടപെടലാണ് ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന് യോഗത്തില്‍ മുഖ്യ പ്രഭാഷണം ജനമൈത്രീ പോലീസ് ബീറ്റ് ഓഫീസര്‍ ജിതേഷ് ടി.എം. പറഞ്ഞു. മേക് സെവന്‍ കോഡിനേറ്റര്‍ സക്കറിയാ കുന്നച്ചാം വീട്ടില്‍ അധ്യക്ഷത വഹിച്ചു. അഷ്‌ക്കര്‍ അറക്കല്‍, റസിയ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. നാസിമുദ്ധീന്‍ സ്വാഗതാവും, അന്‍സാര്‍ കോളേജ് അഡ്മിനിസ്ട്രറ്റര്‍ ജലീല്‍ ചന്നനത്ത് നന്ദിയും പറഞ്ഞു. അബൂബക്കര്‍ നാട്ടുരുചി, മുജീബ്, ഫാറൂക്ക് , അബൂബക്കര്‍ അണ്ടത്തോട്, ഹാജറ , ഫൗസി പയ്യൂരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



