24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu മോട്ടോര്‍ സൈക്കിള്‍ മോഷണം ; മൂന്ന് പേര്‍ അറസ്റ്റില്‍

മോട്ടോര്‍ സൈക്കിള്‍ മോഷണം ; മൂന്ന് പേര്‍ അറസ്റ്റില്‍

88

പെരുമ്പിലാവില്‍ മോട്ടോര്‍ സൈക്കിള്‍ മോഷണം പോയ സംഭവത്തില്‍ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അഗതിയൂര്‍ ചിറ്റിലപ്പള്ളി സ്വദേശി 26 വയസ്സുള്ള കിരണ്‍ ജാക്‌സണ്‍, പെരുമ്പിലാവ് സ്വദേശി 24 വയസ്സുള്ള അക്ബര്‍, വെള്ളാനിക്കര മാടക്കത്തറ സ്വദേശി 24 വയസ്സുള്ള ആശ്രയ് കൃഷ്ണ എന്നിവരാണ് പിടിയിലായത്. ജൂലൈ 16-ാം തീയതി അര്‍ദ്ധരാത്രി 12 മണിക്കും പുലര്‍ച്ചെ 6 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. പെരുമ്പിലാവില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇര്‍ഷാദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള യമഹ എഫ്സെഡ് മോഡല്‍ മോട്ടോര്‍ സൈക്കിളാണ് ഇവര്‍ മോഷ്ട്ടിച്ചത്. പരാതിക്കാരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ശരത്ത് സോമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

 

 

ADVERTISEMENT
error: Content is protected !!