26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Punnayurkulam ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ക്ഷേത്രത്തില്‍ കര്‍ക്കിട മാസാചരണത്തിന് തുടക്കമായി

ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ക്ഷേത്രത്തില്‍ കര്‍ക്കിട മാസാചരണത്തിന് തുടക്കമായി

45

ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിട മാസാചരണത്തിന് തുടക്കമായി. കര്‍ക്കിടകം ഒന്ന് ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിലായി രാമായണ പാരയണം, ഗണപതിഹോമം, ഭഗവതിസേവ, ഔഷധ കഞ്ഞി വിതരണം എന്നിവയാണ് നടക്കുക. ഇതിന്റെ ഭാഗമായി കര്‍ക്കിടകമാസം എല്ലാദിവസങ്ങളിലും രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി ശശീധരന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്‍മികത്വത്തില്‍ ഗണപതിഹോമവും ഭഗവത് സേവയും തുടര്‍ന്ന് 8:30 മുതല്‍ 10മണി വരെ ഔഷധ കഞ്ഞി വിതരണവും നടത്തിവരുന്നുണ്ട് . വൈകീട്ട് 6:30ന് രാമായണ പാരായണവും നടക്കും. ക്ഷേത്രം ഭാരവാഹികളായ പി.സുരേഷ് ബാബു, പി.രാജന്‍, ശിവദാസന്‍ പരത്തിവളപ്പില്‍, സുനില്‍കുമാര്‍ പാറക്കാട്ട്, രമേശ് കരുവളപ്പില്‍, പുഷ്പക്കാരന്‍ പാറക്കാട്ട് തുടങ്ങി ക്ഷേത്രം ഭാരവാഹികളും, മാതൃസമിതി അംഗങ്ങളും നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!