26.8 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കല്‍കുരിശ്ശ് പ്രതിഷ്ഠ പെരുന്നാള്‍ ആഘോഷിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കല്‍കുരിശ്ശ് പ്രതിഷ്ഠ പെരുന്നാള്‍ ആഘോഷിച്ചു

എ.ഡി. 52ല്‍ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കല്‍കുരിശ്ശിന്റെ പ്രതിഷ്ഠ പെരുന്നാള്‍ ആഘോഷിച്ചു. ശനിയാഴ്ച വൈകിട്ട് 6.00 മണിക്ക് സന്ധ്യാനമസ്‌കാരത്തോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് തുടക്കമായി.ഞായറാഴ്ച സെമിത്തേരി ചാപ്പലില്‍ രാവിലെ 6.15-ന് പ്രഭാത നമസ്‌കാരവും 7.00 മണിക്ക് വിശുദ്ധ കുര്‍ബാനയും നടന്നു. തുടര്‍ന്ന് കത്തീഡ്രലില്‍ അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ 8 മണിക്ക് പ്രഭാത നമസ്‌കാരവും 8.45ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായി. തുടര്‍ന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, അനുസ്മരണ പ്രഭാഷണം, ശ്ലൈഹീക വാഴ്വ്, നേര്‍ച്ച എന്നിവ നടന്നു. ഗീവര്‍ഗ്ഗീസ് തോലത്ത് കോര്‍ എപ്പിസ്‌കോപ്പ, ഫാ.വി.എം സാമുവേല്‍, ഫാ മാത്യു ടി തോമസ്, എന്നിവര്‍ സഹകാര്‍മ്മീകരായി. വികാരി ഫാ. ടി.സി ജേക്കബ് സഹവികാരി ഫാ. കുര്യാക്കോസ് ജോണ്‍സണ്‍ ട്രസ്റ്റി റെജി സി.ഐ, സെക്രട്ടറി ഷാജി സി.സി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!