സിജെപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ‘ചലോ സംസദ്’ മാര്‍ച്ചില്‍ സംഘര്‍ഷം. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. ജന്തർ മന്തറിൽ തടിച്ചുകൂടിയ നൂറുക്കണക്കിന് പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് ലാത്തിവീശി. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്.ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.സോനം വാങ്ചുക്കിന്റെ മോചനം ദേശീയ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാര്‍ത്ഥി ആത്മഹത്യയിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്.



