ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ അനധികൃതമായും വൃത്തിഹീനവുമായ സാഹചര്യത്തിലും ഉത്പാദിപ്പിക്കുന്ന വറവ് ഉല്‍പന്നങ്ങളും പാനിപൂരി ഉള്‍പ്പെടെയുള്ള തെരുവ് ഭക്ഷണങ്ങളും നിരോധിക്കണമെന്ന് വൈ.എം.സി.എ ആവശ്യപ്പെട്ടു. വൈ.എം.സി.എ ഹാളില്‍ നടന്ന കര്‍ക്കിടക കരുത്ത്’ എന്ന ആരോഗ്യ സെമിനാറും ഔഷധകഞ്ഞി കിറ്റ് വിതരണവും നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ബാബു എം. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. നൂറോളം കുടുംബങ്ങള്‍ക്ക് കര്‍ക്കിടക ഔഷധ കിറ്റുകള്‍ വിതരണം ചെയ്തു. ‘ആരോഗ്യം – മനസിനും ശരീരത്തിനും’ എന്ന വിഷയത്തില്‍ ഡോ. ഹനീനി എം. രാജ് ക്ലാസെടുത്തു. സെക്രട്ടറി ലോറന്‍സ് നീലങ്കാവില്‍, വനിതാ ഫോറം ട്രഷറര്‍ ജോസി ജെയ്‌സണ്‍, നാഷണല്‍ ബോര്‍ഡ് മെമ്പര്‍ ജോണ്‍സണ്‍ മാറോക്കി, ജോസ് ലൂയീസ്, ലാങ്കോസ് ചക്രമാക്കില്‍, സി.പി. ജോയ്, ടെസ് ജെയ്‌സണ്‍, ഒ.ടി. സൈമന്‍, സി.കെ. ഡേവിസ്, തോമസ് വാകയില്‍, രാഖി ഷാജന്‍, ലീമ യേശുദാസ് എന്നിവര്‍ സംസാരിച്ചു.



