28.7 C
Kunnamkulam
Tuesday, July 21, 2026
Home CCTV Desk ‘അന്നം മുടക്കിയതല്ല’ ; പൊതിച്ചോറ് വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍

‘അന്നം മുടക്കിയതല്ല’ ; പൊതിച്ചോറ് വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍

ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയില്‍ സ്ഥലം കയ്യേറിയതില്‍ ഇടപെട്ടതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ആലപ്പുഴയില്‍ സ്ഥലം കയ്യേറ്റത്തെ കുറിച്ച് പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചന്‍ ആശുപത്രി വികസന സമിതി തീരുമാനമാണ്. കമ്മ്യൂണിറ്റി കിച്ചന്‍ നിലവില്‍ ആലപ്പുഴയില്‍ മാത്രമായിരിക്കും. മറ്റ് ആശുപത്രിയില്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ആലപ്പുഴയില്‍ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്‌നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിര്‍പ്പിന് കാരണം. പൊതിച്ചോര്‍ അല്ല. ആശുപത്രിയില്‍ ഭക്ഷണം കൊടുക്കുന്നതിനു തടസം ഇല്ല. ചൂരല്‍ മലയില്‍ ആരാണ് ഭക്ഷണ വിതരണം തടഞ്ഞത്. പരനാറി ചെറ്റ എന്നൊക്കെ ഉള്ള പ്രയോഗം ഞാന്‍ നടത്തിയിട്ടില്ല. ഡിവൈഎഫ്‌ഐക്കും കെ സുരേന്ദ്രനും ഒരേ ഭാഷയാണ്. ആലപ്പുഴയില്‍ ക്രിട്ടിക്കല്‍ കെയര്‍ ജീവനക്കാരെ തടഞ്ഞു സേവാഭാരതിയും ഡിവൈഎഫ്‌ഐയും ഒരുമിച്ചാണ് പ്രതിഷേധമെന്നും കെ മുരളീധരന്‍ പറഞ്ഞു. പൊതിച്ചോറ് വിഷയം വിവാദമായതോടെ മന്ത്രി ഇന്നലെ തന്നെ നിലപാട് മയപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

ADVERTISEMENT
error: Content is protected !!