28.7 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Punnayurkulam നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സംഭാവന സമ്മാന കൂപ്പണ്‍ വിതരനോത്ഘാടനം നടത്തി

നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സംഭാവന സമ്മാന കൂപ്പണ്‍ വിതരനോത്ഘാടനം നടത്തി

നന്മ ചാരിറ്റബിള്‍ സൊസൈറ്റി കുഴിങ്ങര വട്ടംപാടത്തിന്റെ ധന സമാഹരണാര്‍ത്ഥം പുറത്തിറക്കുന്ന സംഭാവന സമ്മാന കൂപ്പണ്‍ വിതരനോത്ഘാടനം നടത്തി.പുന്നയൂര്‍ ആല്‍ പരിസരം കാരയില്‍ വിജയന്റെ വസതിയില്‍ പാവിട്ടകുളങ്ങര ശിവഭദ്ര ക്ഷേത്രം മേല്‍ശാന്തി ശരത് നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ച് ആദ്യകൂപ്പണ്‍ വിതരണം നടത്തി. കാരയില്‍ വിജയന് കൂപ്പണ്‍ ഏറ്റുവാങ്ങി. വര്‍മ്മാജി സൊസൈറ്റിക്കു വേണ്ടതായമാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സംസാരിച്ച ചടങ്ങില്‍ ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് നന്മ പുരസ്‌കാരവും നല്‍കി. പ്രസിഡണ്ട്, ജിഷ്മ സദുലന്‍, സെക്രട്ടറി ശരണ്യഷാജി, ട്രഷറര്‍ അബിത ബൈജു, എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ ആറ് ഞായറാഴ്ച വൈകീട്ട് 5മണിക്ക് കുഴിങ്ങര ആലിന്‍പരിസരത്തുവെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

 

ADVERTISEMENT
error: Content is protected !!