വെങ്കിടങ്ങ് സെന്ററില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 10.50 ഓടെയായിരുന്നു അപകടം. തൃശ്ശൂര്‍ അരിമ്പൂര്‍ ആറാംകല്ല് സ്വദേശികളായ കുടുംബം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വെങ്കിടങ്ങ് സെന്ററില്‍ വച്ച് നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു വശവും ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.സംഭവത്തെ തുടര്‍ന്ന് വെങ്കിടങ്ങ് കെ.എസ്.ഇ.ബി. അധികൃതര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.



