25.6 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Kechery ‘മൊഴിയാട്ടം’ ഏകപാത്ര നാടകമത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

‘മൊഴിയാട്ടം’ ഏകപാത്ര നാടകമത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

നാടക മത്സരവേദികളിലെ വ്യത്യസ്ത അനുഭവം തീർക്കാൻ സി.എസ്.മുരളി ബാബു സ്മാരക ട്രസ്റ്റ് മൊഴിയാട്ടം എന്ന പേരിൽ ഏകപാത്ര നാടക മത്സരം സംഘടിപ്പിക്കുന്നു. മുരളിക ട്രസ്റ്റിന്റെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 6 ന് ആര്യമ്പാടത്ത് വെച്ച് മത്സരം സംഘടിപ്പിക്കും. 10000 , 5000 , 3000 എന്നിങ്ങനെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് അവാർഡും, ശില്പവും നൽകും . പരമാവധി 15 മിനിറ്റാണ് അവതരണ സമയം. സ്ക്രിപ്റ്റുകൾ ജൂലൈ 31നകം പി.ഡി.എഫ്. ഫോർമാറ്റിൽ muralikascript@gmail.com ഈമെയിലിൽ അയക്കണം. തെരഞ്ഞെടുക്കപ്പെട്ട 10 സ്ക്രിപ്റ്റുകളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ഒഴികെയുള്ള ഏഴ് മികച്ച അവതരണങ്ങൾക്ക് 1000 രൂപ ക്യാഷ് അവാർഡും ശില്പവും നൽകും . വിശദവിവരങ്ങൾക്ക് 94475 15947, 94465 44188 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് .

 

ADVERTISEMENT
error: Content is protected !!