26.8 C
Kunnamkulam
Thursday, July 23, 2026
Home Bureaus Kechery നീറ്റ് വിവാദം ; കണ്ടാണശ്ശേരിയിൽ കോൺഗ്രസ് പ്രതിഷേധം

നീറ്റ് വിവാദം ; കണ്ടാണശ്ശേരിയിൽ കോൺഗ്രസ് പ്രതിഷേധം

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹി പോലീസ് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തതിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും കോണ്‍ഗ്രസ്‌കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.കൂനംമുച്ചി സെന്ററില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സെന്റര്‍ ചുറ്റി സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം കോണ്‍ഗ്രസ്പാവറട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി.ജെ. സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 10 വര്‍ഷ കാലയളവില്‍ വിവിധ പരീക്ഷകളിലായി 89 ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായും അതില്‍ 4 തവണ നീറ്റ് പരീക്ഷയുടെ പേപ്പറുകള്‍ തന്നെ ചോര്‍ന്നതായും സി.ജെ സ്റ്റാന്‍ലി ആരോപിച്ചു. കണ്ടാണശ്ശേരി മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ അധ്യക്ഷനായികോണ്‍ഗ്രസ് നേതാക്കളായ റൂബി ഫ്രാന്‍സിസ്, ജെയ്‌സണ്‍ ചാക്കോ, അഡ്വ. പി.വി. നിവാസ്, എ.എം. മൊയ്തീന്‍, ജസ്റ്റിന്‍ കൂനാമുച്ചി, എന്‍.എം നജീര്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ കാക്കശ്ശേരി, ആന്‍ലി ജിബിന്‍, ലിയാ ജോജോ, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സെബീന റിറ്റോ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!