27 C
Kunnamkulam
Friday, July 24, 2026
Home Bureaus Guruvayur വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ മാര്‍ച്ച്

വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ മാര്‍ച്ച്

വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറേനടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരസഭ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം. അക്ബര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സക്കരിയ പൂക്കോട്, മണ്ഡലം വൈസ് പ്രസിഡന്റ് ജബ്ബാര്‍ അണ്ടത്തോട്, ജോയിന്റ് സെക്രട്ടറി ഷെമീര്‍ ബ്രോഡ് വേ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, ദിലീപ് അത്താണി, സുബൈര്‍ ഐനിക്കല്‍, അഷ്‌കര്‍ ഖാദിരിയ, ഷഫീഖ് തൊട്ടാപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ബസ് ടെര്‍മിനല്‍ ഉടന്‍ തുറന്ന് നല്‍കുക, ചക്കംകണ്ടം മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

 

ADVERTISEMENT
error: Content is protected !!