25.8 C
Kunnamkulam
Saturday, July 25, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ഓണ്‍ലൈന്‍ ബുക്കിങ് സേവനം ; ഓഗസ്റ്റ് 4 മുതല്‍ പ്രാബല്യത്തില്‍

ഗുരുവായൂര്‍ ഓണ്‍ലൈന്‍ ബുക്കിങ് സേവനം ; ഓഗസ്റ്റ് 4 മുതല്‍ പ്രാബല്യത്തില്‍

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി ഭക്തര്‍ക്ക് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സേവനം ആരംഭിച്ചു. ഹെക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദര്‍ശനത്തിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഭരണസമിതി തീരുമാനിച്ചത്. ഓഗസ്റ്റ് 4 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പരീക്ഷണാടിസ്ഥാനത്തില്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടപ്പിലാക്കുന്നത്. ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സെറ്റിലാണ് ഇതിനായി ബുക്ക് ചെയ്യേണ്ടത്. ബുക്കിംഗ് നടത്തിയതിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്തതും ആധാര്‍ കാര്‍ഡുമായി ക്ഷേത്രനടയില്‍ എത്തി സെക്യൂരിറ്റി ജീവനക്കാരെ കാണിക്കണം. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ചെയ്തവര്‍ക്ക് പ്രത്യേക വരി സംവിധാനം ഉണ്ടായിരിക്കും. രാവിലെ ഏഴു മുതല്‍ 10 വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെയും വൈകിട്ട് നാലു മുതല്‍ അഞ്ചു വരെയുമാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് ദര്‍ശന സമയം അനുവദിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും 300 പേര്‍ക്കാണ് ദര്‍ശനം. ഓരോ സ്ലോട്ടിലും ആറുപേര്‍ക്ക് വരെ ബുക്ക് ചെയ്യാം. ഈ സേവനം വഴി ദിവസവും 2,400 പേര്‍ക്ക് ദര്‍ശനം നടത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!