ഐ.എസ്.ഒ അംഗീകാര നിറവില്‍ കണ്ടാണശ്ശേരി കുടുംബശ്രീ സി.ഡി.എസ്. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കും സുതാര്യമായ സേവനങ്ങള്‍ക്കും അംഗീകാരമായാണ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.എസ്.ഒ 9001:2015 സര്ട്ടിഫിക്കേഷന് ലഭിച്ചത്. സിഡിഎസ് ഓഫീസിന്റെ മികച്ച ഭൗതിക സാഹചര്യങ്ങള്‍, ഫയല്‍ മാനേജ്മെന്റ്, കൃത്യതയാര്‍ന്ന സേവന വിതരണം, ജനകീയ ഇടപെടലുകള്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് ഈ ആഗോള അംഗീകാരം ലഭിച്ചത്. പഞ്ചായത്തിലെ സ്ത്രീശാക്തീകരണ- ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന കണ്ടാണശ്ശേരി കുടുംബശ്രീ സിഡിഎസിന്റെ കിരീടത്തിലെ പൊന്‍തൂവലാണ് ഈ നേട്ടം. ഐ.എസ്.ഒ ഓഡിറ്റര്‍ കെ.എം സലിം, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം.വി വിജിതയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ്, വൈസ് പ്രസിഡണ്ട് സി.കെ.സുധീപ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നിവ്യ റെനീഷ്, സി.ഡി.എസ് അക്കണ്ടന്റ് പി.എസ്.സൗമ്യ, സി.ഡി.എസ് വൈസ് ചെര്‍പേഴ്സണ്‍ കെ.ആര്.രജിത, സി.ഡി.എസ് മുന്‍ ചെയര്‍പേഴ്സണ്‍ പുഷ്പലത സുധാകരന്, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സി.ഒ ആന്റോ, ഐ.എസ്.ഒ ഓഡിറ്റര്‍ ഷാജിക്, സി.ഡി.എസ് അംഗങ്ങള്‍, സി.ഡി.എസ് സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങള്‍, എക്സ് ഓഫിഷ്യേ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



