കെ ദാമോദരന്‍ എഴുതിയ പാട്ടബാക്കി എന്ന നാടകം വീണ്ടും അരങ്ങിലെത്തിക്കാന്‍ ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജ്. തിയ്യറ്റര്‍ വില്ലേജിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്ന നാരായണന്‍ ആത്രപ്പുള്ളിയുടെ ഓര്‍മ്മ ദിനത്തില്‍ ഗുരുവായൂരിലാണ് നാടകാവതരണം നടക്കുന്നത്.90 വര്‍ഷം മുന്‍പ് കെ ദാമോദരന്‍ രചന നടത്തിയ പാട്ടബാക്കി ജൂലൈ 26 ഞായറാഴ്ച്ച വൈകുന്നേരം 7 മണിയ്ക്ക് ഗുരുവായൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അവതരണം നടക്കും. എന്‍ ടി .വി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഞമനേങ്ങാട് തിയ്യേറ്റര്‍ വില്ലേജ് ഈ നാടകം അഞ്ചാഠ തവണയാണ് അരങ്ങിലെത്തിക്കുന്നത്. 2017 ലാണ് ആദ്യമായി പാട്ടബാക്കി നാടകം തിയ്യറ്റര്‍ വില്ലേജ് അരങ്ങിലെത്തിച്ചത്. ആദ്യ അവതരണം മുതല്‍ ഈ നാടകത്തെ വ്യത്യസ്ത രീതികളിലാണ് തിയ്യറ്റര്‍ വില്ലേജ് പ്രവര്‍ത്തകര്‍ അരങ്ങിലെത്തിച്ചത്. 1936 ല്‍ രചിക്കപ്പെട്ട ഈ നാടകത്തിന്റെ സ്വതന്ത്ര ആവിഷ്‌ക്കാരങ്ങള്‍ ഓരോ തവണയും വ്യത്യസ്തരായ എഴുത്തുകാരാണ് നിര്‍വ്വഹിച്ചത്. പത്രപ്രവര്‍ത്തകനും നാടകകൃത്തുമായ
കെ ഗിരീഷ് കുമാറും, കരിവെള്ളൂര്‍ മുരളിയും, ഇന്ദ്രന്‍ മച്ചാടും മുന്‍ കാലങ്ങളില്‍ പുനരാഖ്യാനം നടത്തിയിട്ടുള്ള ഈ നാടകം ഇപ്പോഴത്തെ അവതരണത്തിനുള്ള രചന നിര്‍വ്വഹിച്ചത് തിരക്കഥാകൃത്തായ പ്രദീപ് ശിവശങ്കറാണ്. വടക്കേക്കാട് ഗ്രാമ പഞ്ചായത്തില്‍ 2014 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സാംസ്‌ക്കാരിക സംഘടനയായ ഞമ്മനംങ്ങാട് തിയ്യറ്റര്‍ വില്ലേജ് ഇതിനകം
അന്‍പതിലധികം നാടകങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള തിയ്യറ്റര്‍ വില്ലേജ്, ഒരുക്കുന്ന പാട്ടബാക്കിയുടെ പുതിയ പതിപ്പില്‍ ഏകദേശം നാല്‍പ്പതോളം അഭിനേതാക്കളുണ്ട്. സിനിമാ, സീരിയല്‍ അഭിനേത്രി രജനി മുരളിയും, ചലച്ചിത്ര സംവിധായിക അനുപമ മേനോനും ഉള്‍പ്പടെ ഗുരുവായൂര്‍ പരിസരപ്രദേശങ്ങളിലെ വീട്ടമ്മമാരും ഉള്‍പ്പെടുന്നതാണ് ഈ നാടക സംഘം. ഞമനേങ്ങാട്ടെ കടലായ് മനയില്‍ ഇരുന്ന് എഴുതിയ കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായ പാട്ടബാക്കി എഴുതപ്പെട്ട കാലത്ത് ഈ പ്രദേശത്ത് ജീവിച്ചിരുന്ന ചില മനുഷ്യരേയും ചേര്‍ത്താണ് നാടകം അവതരിപ്പിക്കപ്പെടുന്നത്.



