ജപ്പാനില്‍ നടക്കുന്ന ജെ ടി കെ ഇന്റര്‍നാഷ്ണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ബോധിധര്‍മ്മ ജെടികെ ഇന്ത്യയുടെ ചീഫ് ഇന്‍സ്ട്രക്ടറും ഡയറക്ടറുമായ ഹന്‍ഷി കെ.എസ്.മനോജ് ജപ്പാനിലേക്ക് പുറപ്പെട്ടു. ജൂലൈ 26നാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ 23ന് ഞമനേങ്ങാട് ബോധിധര്‍മ്മ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ഉജ്ജലമായ യാത്രയയപ്പ് നല്കിയതിന് ശേഷമാണ് ജെ ടി കെ ഡയറക്ടര്‍ ഹന്‍ഷി കെ.എസ് മനോജ് ജപ്പാനിലേക്ക് പുറപ്പെട്ടത്.അക്കാദമി പ്രസിഡന്റ് സെന്‍സായ് ടി എസ് സജീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്‍സായ് സ്വരാജ് സ്വാഗതവും സെന്‍സായ് ഷെഹീന്‍ നന്ദിയും പറഞ്ഞു. സെന്‍സായ് മണികണ്ഠന്‍ അക്കാദമി പിടിഎ സെക്രട്ടറി ലെനിത എന്നിവര്‍ സംസാരിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും പരിശീലകരും പങ്കെടുക്കുന്നുണ്ടങ്കിലും ഇന്ത്യയില്‍ നിന്ന് ഹാന്‍ഷി കെ എസ് മനോജ് മാത്രമാണ് പങ്കെടുക്കുന്നത്. പരമ്പരാഗത ഷോട്ടോകാന്‍ കരാട്ടെയുടെ പ്രചാരണത്തിനും വികസനത്തിനുമായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മനോജ് നിരവധി ദേശീയ-അന്തര്‍ദേശീയ നേട്ടങ്ങള്‍ സ്വന്തമാക്കുകയും. ഒട്ടനവധി കരാട്ടെ താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മുന്നോടിയായി പുന്നയൂര്‍ക്കുളത്ത് വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അക്കാദമി പ്രസിഡന്റ് ടി.എസ് സജീഷ്, സെക്രട്ടറി പി.യു ഷഹീന്‍,ടി.ബി മണികണ്ഠന്‍, ടി.എം സ്വരാജ്,ടി.വി ലനിത പങ്കെടുത്തു.



