ലഹരിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ നിറക്കൂട്ട് എന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരള ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.
ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വച്ച് നടന്ന മത്സരം ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദൃശ്യ പ്രസിഡണ്ട് കെ.കെ. ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഏരിയ കമ്മിറ്റി അംഗം ആര്. ജയകുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രതി ജനാര്ദ്ദനന്, സായി സഞ്ജീവനി ട്രസ്റ്റ് ചെയര്മാന് മൗനയോഗി ഡോ : എ. ഹരി നാരായണന്, മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റ് ബോര്‍ഡ് ചെയര്മാന് ജി.കെ. പ്രകാശന്, ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പാള്‍ വി.കെ. സന്തോഷ്, ദൃശ്യ ഭാരവാഹികളായ ആര്. രവികുമാര്‍, അരവിന്ദന് പല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു. എല്‍ പി, യു പി , ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലായി അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഓഗസ്റ്റ് ഒമ്പത് ഞായറാഴ്ച രുഗ്മണി റീജന്‍സിയില്‍ നടക്കുന്ന ചടങ്ങിലാണ് സമ്മാന വിതരണം നടക്കുക.



