29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery സംസ്ഥാനപാതയില്‍ ഇടിച്ച വാഹനങ്ങള്‍ മാറ്റിയില്ല ; പരാതിയുമായി നാട്ടുകാര്‍

സംസ്ഥാനപാതയില്‍ ഇടിച്ച വാഹനങ്ങള്‍ മാറ്റിയില്ല ; പരാതിയുമായി നാട്ടുകാര്‍

രോഗിയെ കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സ് കാറിലിടിച്ച് അപകടം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും സംസ്ഥാനപാതയില്‍ നിന്നും ഇടിച്ച വാഹനങ്ങള്‍ മാറ്റാത്തതില്‍ നാട്ടുകാരുടെ പരാതി. സ്ഥിരം അപകട മേഖലയായ അന്‍സാര്‍ ആശുപത്രി വളവില്‍ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കാഴ്ച മറച്ച നിലയിലാണ് അപകടത്തില്‍പ്പെട്ട ആംബുലന്‍സും കാറും റോഡിനു സമീപത്തെ വളവില്‍ പാര്‍ക്ക് ചെയ്തിരി രുന്നത് എന്നാല്‍ കാര്‍ ഞായറാഴ്ച വൈകീട്ടോടെ മാറ്റിയെങ്കിലും ആംബുലന്‍സ് ഇപ്പോഴും റോഡിനു സമീപത്തെ നടപ്പാതയില്‍ തന്നെയാണ് . അപകടം സംഭവിച്ചു ഒരാഴ്ച പിന്നിട്ടിട്ടും പോലീസോ , ആ ര്‍ ടി ഒ ഓഫീസര്‍ മാരോ സ്ഥലത്തെത്തി വാഹനങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റാത്തതിനാല്‍ ഇനിയും മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുമെന്ന് ആശങ്കയിലാണ് നാട്ടുകാര്‍. ഒരാഴ്ച മുമ്പ് പൊന്നാനിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് കോഴിക്കോട് ഭാഗത്തു നിന്നും വന്നിരുന്ന കാറിനു പിറകില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത് . അപകടത്തില്‍ കാറിലുണ്ടായിരുന്ന വീട്ടമ്മക്ക് സാരമായി പരിക്കേറ്റിരുന്നു . ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ അന്‍സാര്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 മണിയോടെ അപകടമുണ്ടായത് . തുടര്‍ന്ന് ആംബുലന്‍സിലെ വൃക്ക രോഗിയെ അന്‍സാര്‍ ആശുപത്രിയിലെ മറ്റൊരു ആംബുലന്‍സില്‍ കയറ്റി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു . ഇടിച്ച വാഹനമായ ആംബുലന്‍സ് എത്രയും പെട്ടെന്ന് റോഡിന്റെ അപകട വളവില്‍ നിന്നും മാറ്റണമെന്ന് നാട്ടുകാര്‍ അധികാരികളോട് ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!