കടവല്ലൂര്‍ പഞ്ചായത്തില്‍ നിന്നും കെട്ടിടനികുതി തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍ തുക നഷ്ടപ്പെട്ടതായി സംശയം. ഈ സാമ്പത്തിക വര്‍ഷത്തെ കണക്ക് വിശദമായി പരി ശോധിച്ചപ്പോഴാണു സംശയം ബലപ്പെട്ടത്. കണക്കുകള്‍ പലതും യോജിക്കുന്നില്ലെന്നു പരിശോധന നടത്തിയവര്‍ പറയുന്നു. ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ പരി ശോധന ഇന്നലെ പുലര്‍ച്ചെ 5 വരെയും ഇന്നലെ രാവിലെ 9ന് തുടങ്ങിയ പരിശോധന വൈകിട്ടു വരെയും നീണ്ടു. അവധി ദിവസമായിട്ടും ജീവനക്കാര്‍ കണക്ക് പരിശോധിക്കാന്‍ എത്തിയിരുന്നു.കെട്ടിടനികുതി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റി പഞ്ചായത്ത് ക്ലാര്‍ക്ക് പി.എസ്.സാജിത്തണ് തട്ടിപ്പു നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത്തരത്തില്‍ 3,76,641 രൂപ തട്ടിയെടുത്തത് ഇദ്ദേഹം പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടച്ചിരുന്നു.കണക്കുകളില്‍ വന്ന വ്യത്യാസം വിശദമായിപരിശോദിച്ചപ്പോലാണ് തട്ടിപ്പ് പുറത്തു വന്നത്.4 വര്‍ഷമായി സാജിത്ത് പഞ്ചായത്തില്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ഇത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ സാധിക്കലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണു നിഗമനം. പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നു തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



